Wednesday, October 13, 2010

ഒക്ടോബര്‍ 12

ഇന്നലെ ഒക്ടോബര്‍ 12 ആയിരുന്നു . ഇന്നലെ ഇട്ട പോസ്റ്റിലും സെയിം ഡേറ്റ് ആണ് വെച്ചത് ... അത് ഒരു മഹാന്റെ മണ്ടത്തരം ആയി കണ്ടു അങ്ങട് ക്ഷെമി !

ബാംഗ്ലൂര്‍ ഇല്‍ വന്നതിന്റെ രണ്ടാം നാള്‍ .... ജെറ്റ് ലാഗ് ഒക്കെ മാറി വരുന്നേ ഉള്ളു. രാവിലെ പതിവുപോലെ 6 .30 നു തന്നെ മനോഹരമായി 'പൊയ്കയില്‍ ... ' എന്നാ രാജശില്പീലെ പാട്ട് മൊബൈല്‍ കുട്ടന്‍ പാടി എന്നെ ശല്യപെടുതി . ആസ് യുസുഅല്‍ അത് സ്നൂസ് ചെയ്തു ഒരു 10 -15 മിനിറ്റ് മാറികിട്ടി . ഈ അലാറം ഇല്‍ സ്നൂസ് കണ്ടു പിടിചില്ലയെങ്കില്‍ എന്തായേനെ ? എന്തൊക്കെ എല്ലാ ദിവസവും എല്ലാര്ക്കും സംഭവിച്ചേനെ ? . സ്നൂസ് കണ്ടു പിടിച്ചവനെ ദൈവം രക്ഷിക്കട്ടെ.... പിന്നെ, ശമ്പളം തരുന്ന കമ്പനിയെ ഓര്‍ത്തു ഞാന്‍ എണീറ്റു. അത് കൊണ്ട് മാത്രം ! ഹ്മ്മം

ഇന്നലെ തന്നെ മുന്‍‌കൂര്‍ ശപഥം എടുത്തിരുന്നു .... ഇന്ന് ആരെ പാമ്പുകടിച്ചാലും ശെരി ഞാന്‍ കാബ് മിസ്സ്‌ അക്കൂല്ല എന്ന്. ബികോസ് ഓഫ് ദാറ്റ്‌, അധികം പ്രഭാത കര്‍മങ്ങളില്‍ അധികം ടൈം വേസ്റ്റ് ചെയ്തില്ല. ഇന്ന് ബാത്ത് റൂമില്‍ കളും വഴുതീല : ഞാന്‍ ഇമ്പ്രൂവ് ആയി !. ഇന്ന് അധികം കാ-കു നെ ഡിസ്ടുര്ബ് ചെയ്യാന്‍ നിന്നില്ല. അവന്‍ എന്നെ എടുത്തു പൂശിയാലോ എന്നുള്ള ഭയം കൊണ്ടൊന്നും അല്ല, ആസ് ഐ സൈദ്‌ , ബുദ്ധി ഇല്ലാത്ത ചെക്കനല്ലേ ... പോട്ടു !

കൃത്യം ആയി കാബ് കിട്ടി - എന്ന് വെച്ചാല്‍ , കാബ് നെ ലേശം ... ഒരു 3 മിനിറ്റ് വെയിറ്റ് ചെയ്യിപിച്ചു . ഇന്ന് മുതല്‍ അമ്പലത്തിന്റെ അടുത്തുന്നു കാബ് ഇല്‍ കേറാം എന്ന് വെച്ച് . മറ്റേ സ്റ്റോപ്പ്‌ കൊറച്ചു കൂടി ദൂരം കൂടുതല്‍ ഉണ്ട് . 6 മാസം എടുത്തു അത് മനസിലാവാന്‍ !

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് ആപ്പീസില്‍ നിന്ന് കഴിച്ചു .20 രൂപ . $8 ന്റെ ബ്രേക്ക്‌ ഫാസ്റ്റ് കഴിചോണ്ടിരുന്നതും ആയി കംപരെ ചെയ്യാന്‍ പറ്റുമോ ? . കൊറേ നാളുകള്‍ക്ക് ശേഷം ഇട്ലി യും വട യും കഴിച്ചപ്പോ , മഴ കണ്ട കൂമനെ പോലെ നല്ല സന്തോഷം തോന്നി .

ജോലി കൂടുതല്‍ ഉണ്ടായിരുന്നു . ഇടക്ക് ഇന്നലെ ലീവ് ഇല്‍ ആയിരുന്ന ഒരുത്തി വന്നു മുട്ടായി തീര്‍ന്നോ എന്ന്നു ചോദിച്ചു ... ഞാന്‍ പറഞ്ഞു നാളെ കൊണ്ടതരം എന്ന് . കൊറച്ചു കഴിഞ്ഞു മാനേജര്‍ വസൂട്ടനും ചോദിച്ചു ... മുട്ടായി ഉണ്ടോന്നു ... അങ്ങേരോടും പറഞ്ഞു നാളെ എന്ന് ! നാളെ ഒലക്ക കൊണ്ട കൊടുക്കും !

ഹാര്‍ഡ്‌വെയര്‍ അപ്പ്‌ ആവാന്‍ തന്നെ ഹാഫ് ഡേ മേനക്കെടണ്ടി വന്നു . പ്രത്യേകിച്ചു പണി ഒന്നും നടന്നില്ല. എന്തേലും അപ്ഡേറ്റ് കൊടുക്കണം . ലഞ്ച് നു കീര്‍ത്തിയും ശ്വേതയും വിളിച്ചു , അവരടെ കൂടെ പോയി . കാഫെറെരിയയില്‍ തിരക്ക് കുറവായിരുന്നു . നേരത്തെ ആയതു കൊണ്ടാവാം . ക്രിക്കറ്റില്‍ ഇന്ത്യ നന്നായി കളിക്കുന്നുണ്ട് ... സച്ചിന്‍ 200 അടിച്ചു ...സന്തോഷം . cwg യില്‍ പിന്നേം 2 ഗോള്‍ഡ്‌ കിട്ടി ന്നു . നന്നായി .

വ്യ്ന്നെരം കാബ് ഇല്‍ കേറി , വേഗം എത്തി . cwg കണ്ടു ... ഇന്ത്യ - ഇംഗ്ലണ്ട് ഹോക്കി മത്സരം . ഞാന്‍ കാണുമ്പോ 3 -3 ആയി . എക്സ്ട്രാ ടൈം നോ രക്ഷ . പെനല്‍ത്യില്‍ ഇന്ത്യ ജയിച്ചു കേറി . പിന്നെ ഗുസ്തിക്കാരന്‍ പറഞ്ഞാണ് അറിഞ്ഞത്, ഇന്ത്യ 1 -3 നു പിന്നില്‍ ആയിരുന്നു എന്ന് . അത് കലക്കി . അത് കഴിഞ്ഞപ്പോ കിടു ന്യൂസ്‌, നമ്മടെ ചെല്ലക്കിലിസ് 4x400 സ്വര്‍ണം വാങ്ങി . വളരെ സന്തോഷം തോന്നി . അതിലെ എല്ലാര്ക്കും, പ്രത്യേകിച്ചു കോട്ടയം കരി സിനി ജോസ് നും നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ . സാനിയ നെഹ്വല്‍ ഫൈനല്‍ ഇല്‍ എത്തി . സ്വര്‍ണം കിട്ടട്ടെ .

ബൈ ദി ബൈ , ഇന്ന് വീട്ടില്‍ തിരിച്ചു എത്തിയപ്പോ നമ്മടെ കരിമ്പൂരാടന്‍ എത്തിയിട്ടുണ്ടായിരുന്നു . വിശേഷം ഒക്കെ പറഞ്ഞു . കുപ്പി പോട്ടിക്കാഞ്ഞതില്‍ സന്തോഷം അറിയിച്ചു . അണ്ണന്‍ വയസന്കാലത്ത് വീണ്ടും പഠിച്ചു മിടുക്കനവാന്‍ തീരുമാനിച്ചത്രേ ! . നടന്നാ നല്ല കാര്യം .
ഇന്ന് ഡിന്നര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ആണ് പ്ലാന്‍ . കരിമ്പൂരാടന്‍ ഉണ്ടെങ്കില്‍ അതിനൊക്കെ ഉഷാര്‍ ആണ് . കൊറച്ചു കഴിഞ്ഞപ്പോ തന്നെ മറ്റേ റൂമിലെ കോ-മൊതലാളി യും ശക്തികുഞ്ഞനും വന്നു . എല്ലാരും കൂടെ ഫുഡ്‌ വെക്കല്‍ അങ്ങ് ഉഷാര്‍ ആക്കി . ന്നു വെച്ചാ , ഒരു ഫ്രയ്ദ് റൈസ് ലൈന്‍ ഇല്‍ ഉള്ള ഒരു ഐറ്റം .
ജവാന് പുതിയ ജോലി കിട്ടിയ വിവരം ആവാന്‍ വന്നു പറഞ്ഞു . വളരെ സന്തോഷം തോന്നി . അവനു എല്ലാ ഭാവുകങ്ങളും .
ജവാനും ശക്തികുഞ്ഞനും പുതിയ ബ്ലോഗ്‌ നന്നായി എന്ന് പറഞ്ഞു .... ഡാങ്ക്സ് !
ഞാന്‍ ഉണ്ണുമ്പോ ലേറ്റ് ആയി . ഉള്ളിസു ഇംഗ്ലണ്ട് ന്റെ ഫുട്ബോള്‍ കളി കാണാന്‍ ഇരിക്കുന്നുന്ടരുന്നു . ഞങ്ങള്‍ എല്ലാരും ഉണ്ടെന്നു അറിഞ്ഞപ്പോ .... നന്ന ഞാന്‍ പോന്നു എന്നും പറഞ്ഞു ആള്‍ സ്കൂട്ട് ആയി .മെയ്‌ ബി , രാത്രിലെ ഭക്തിഗാനം കേക്കാന്‍ പറ്റാത്തത് കൊണ്ടാവും .
കരിമ്പൂ ചെറുതായി മിനുങ്ങുന്നുണ്ടാരുന്നു . അത് കൊണ്ട് വെല്യ ബഹളം ഇല്ലാതെ ഫോണും വെച്ച് അവിടെ ഇരുന്നു . എന്നാ പിന്നെ ഞാനും ഗുസ്ഥിക്കാരനും കൂടെ കളി കാണാന്‍ ഇരുന്നു . ഞാന്‍ മറ്റേ വെള്ള കസേരയില്‍ ഇരുന്നു ലോകത്തിലെ പല പല പ്രശ്നങ്ങളെ കുറിച്ചോര്‍ത്തു അങ്ങ് മയങ്ങി പോയി .... കൊറച്ചു കഴിഞ്ഞു ഗുസ്തിക്കാരന്റെ ' അകത്തു പോയി കേടന്നോരങ്ങേട ചേര്ക്കാ ' എന്നാ കലിപ്പിക്കള്‍ കേട്ട് നമ്മള് പാവം മോഘവും കഴുകി അങ്ങട് കേടക്കെമ്മല്‍ കേറി .

അങ്ങനെ ഒരു നല്ല ദിവസവും കൂടെ , ഞാന്‍ വീണ്ടും 24 മണിക്കൂര്‍ വലുതായി !

1 comment:

  1. Thakarthu!

    Very nice.. very nice! I hope to see more in the coming days. I think I recognize a few characters already :)

    Keep writing..

    ReplyDelete